പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പിന്‌ കീഴിൽ പന്തളം നഗരസഭയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്കു പ്രവേശനം ആരംഭിച്ചു.

അഞ്ചാംക്ലാസ് മുതൽ പത്താംക്ലാസ് വരെ പഠിക്കുന്ന പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 10 ശതമാനം സീറ്റുകളിലേക്ക് ജനറൽ വിഭാഗക്കാർക്കും അപേക്ഷിക്കാം. താമസം, ഭക്ഷണം, യൂണിഫോം എന്നിവ സൗജന്യമാണ്. ഫോൺ. 6238698806, 8547630045.