കോന്നി : ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കും. ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസും ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ബിസിനസ് മാനേജ്‌മെന്റും പാസ്സായിരിക്കണം. 30 വയസ്സിൽ കൂടരുത്. സംവരണ ആനുകൂല്യമുള്ളവർക്ക് ഇളവ്‌ ലഭിക്കും. ബിരുദധാരികൾക്ക് പി.ജി.കംപ്യൂട്ടർ ആപ്ലിക്കേഷനും ഉണ്ടെങ്കിൽ അപേക്ഷിക്കാം. നവംബർ അഞ്ചാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

പ്രമാടം : ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രായം 18-നും 30-നും മധ്യേ. പട്ടിക ജാതി/വർഗ വിഭാഗക്കാർക്ക് മൂന്നുവർഷത്തെ ഇളവ്‌ ലഭിക്കും. ബിരുദവും ഒരുവർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡി.സി.എ./പി.ജി.ഡി.സി.എ. അല്ലെങ്കിൽ മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്/ഡി.സി.എ. ആൻഡ് ബിസിനസ് മാനേജ്മെന്റ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ എട്ട്.