അടൂർ : അടൂർ, കോന്നി, ചെന്നീർക്കര എന്നീ കേന്ദ്രീയ വിദ്യാലയങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക്‌ ഇന്റർവ്യൂ നടത്തും. പ്രൈമറി അധ്യാപകർ, സംഗീതാധ്യാപകർ, ഡോക്ടർമാർ എന്നിവർക്കായുള്ള അഭിമുഖം 25-ന് എട്ടുമുതൽ അടൂർ കേന്ദ്രീയ വിദ്യാലയത്തിലും സംസ്കൃതം, സോഷ്യൽ സയൻസ്, പ്രവൃത്തിപരിചയ ശിക്ഷണം (മുൻപരിചയം) എന്നിവയ്ക്കുള്ള അഭിമുഖം 26-ന് ചെന്നീർക്കരയിലും നടത്തും. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി അതത്‌ വിദ്യാലയങ്ങളിൽ എട്ടിന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.