കൊടുമൺ : 30 വർഷമായി തരിശായി കിടന്ന കൊടുമൺ പുതുമല പ്ലാവേലിൽ ഏലായിൽ വിളവെടുപ്പുത്സവം നടന്നു. ഗ്രാമപ്പഞ്ചായത്തും കൃഷിക്കാരും ചേർന്നാണ് നിലമൊരുക്കി കൃഷി ചെയ്തത്.

ഏത്തവാഴ തീറ്റപ്പുല്ല് മത്സ്യക്കൃഷി, മറ്റിതര വിളകൾ തുടങ്ങിയവ ഇവിടെ കൃഷിയിറക്കിയിരുന്നു. പാകമായ ഏത്തവാഴ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ.. ശ്രീധരന്റെ സാന്നിധ്യത്തിൽ വിളവെടുത്തു.

വടക്കേക്കര വീട്ടിൽ ഡോ. മാത്യു ചാക്കോ, ഡോ. മാത്യു കോശി, ജോർജ് കോശി, എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കൃഷിചെയ്ത ഭൂമി. വെള്ളൂർ വിക്രമൻ, ആർ.വി.പണിക്കർ, സി.റ്റി.ഡാനിയൽ, സതീഷ് ശങ്കരത്തിൽ, ചെല്ലപ്പൻ മംഗലത്ത് കിഴക്കേക്കര, സാബു പാലമുക്ക് എന്നിവർ പങ്കെടുത്തു.