തോട്ടപ്പുഴശ്ശേരി : ഡി.വൈ.എഫ്.ഐ. തോട്ടപ്പുഴശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്കുലർ ഫെസ്റ്റ് സംഘടിപ്പിച്ചു.

ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മിറ്റിയംഗം കെ.യു.ജനീഷ് കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡന്റ് അരുൺ മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിതിൻ ചിറപ്പുറത്ത്, ജില്ലാ പ്രസിഡന്റ് സംഗേഷ് ജി.നായർ, ജില്ലാ സെക്രട്ടേറിയറ്റംഗം നീതു അജിത്ത്, ബ്ലോക്ക് സെക്രട്ടറി ബിജിലി പി.ഈശോ, ജോ.സെക്രട്ടറി ആർ.ഡോണി, സി.പി.എം. ഏരിയാ കമ്മിറ്റിയംഗം രാജൻ വർഗീസ്, മേഖലാ വൈസ് പ്രസിഡന്റ് ആഷ്ബിൻ തുടങ്ങിയവർ സംസാരിച്ചു.