തിരുവല്ല : റെയിൽവേ സീസൺ ടിക്കറ്റ് യാത്രക്കാരുടെ യാത്രാദുരിതം അവസാനിപ്പിക്കണമെന്ന് എൻ.ജി.ഒ. യൂണിയൻ തിരുവല്ല എരിയാ സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ സമ്മേളനം ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് കെ.എം.ഷാനവാസ് അധ്യക്ഷത വഹിച്ചു.

ഏരിയാ സെക്രട്ടറി ബി.സജീഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഉല്ലാസ് ആർ.നായർ വരവുചെലവ് കണക്കും അവതരിപ്പിച്ചു.

എ.സതീഷ് കുമാർ, ഡി.ബിജു എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: കെ.എം.ഷാനവാസ് (പ്രസി.), സി. മോഹൻ, കെ.ഒ.ഓമന (വൈസ് പ്രസി.), ബി.സജീഷ് (സെക്ര.), ഡി.ബിജു, ആർ.സീതാലക്ഷ്മി (ജോ.സെക്ര.), ഉല്ലാസ് ആർ.നായർ (ട്രഷ.).