കോന്നി : പെട്രോളിയം ഉത്പന്നങ്ങളുടേയും ഭക്ഷ്യവസ്തുക്കളുടേയും വില വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ സി.പി.എം. കോന്നിയിൽ പ്രതിക്ഷേധ ധർണ നടത്തി.

സി.പി.എം. സെക്രട്ടേറിയറ്റ് അംഗം പി.ജെ. അജയകുമാർ ഉദ്ഘാടനം ചെയ്തു, ഏരിയ സെക്രട്ടറി ശ്യാം ലാൽ അധ്യക്ഷത വഹിച്ചു.

കെ.യു.ജനീഷ്‌കുമാർ എം.എൽ.എ, മലയാലപ്പുഴ മോഹനൻ, എം.എസ്. ഗോപിനാഥൻ, പി.എസ്.കൃഷ്ണകുമാർ, വി.മുരളീധരൻ, ആർ.ഗോവിന്ദ്, തുളസീമണിയമ്മ, ജിജോ മോദി എന്നിവർ പ്രസംഗിച്ചു.