വകയാർ : എസ്.ബി.ഐ. ശാഖയ്ക്ക് സമീപം രൂപപ്പെട്ട കുഴി യാത്രക്കാർക്ക് തടസ്സമാകുന്നു. പുനലൂർ-കോന്നി റീച്ചിലാണ് ഈ വലിയ കുഴി. താത്കാലികമായെങ്കിലും കുഴി നികത്തണമെന്ന് പഞ്ചായത്തംഗം അനി സാബു ആവശ്യപ്പെട്ടു. കാൽനടയാത്രക്കാരും ഇരുചക്രവാഹനക്കാരും സഞ്ചരിക്കാൻ ബുദ്ധിമുട്ടുകയാണ്.