കോട്ടാങ്ങൽ : ശ്രീ മഹാ ഭദ്രകാളി ക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊളിച്ച് മോഷണം. മണിമല റോഡിൽ ഗോപുരത്തോട് ചേർന്നുള്ള വഞ്ചികയുടെ പൂട്ട് തകർക്കുകയായിരുന്നു. ഇവിടെ മൂന്നാംതവണയാണ് മോഷണം നടക്കുന്നത്. പെരുമ്പെട്ടി പോലീസിൽ പരാതി നൽകി.