കവിയൂർ : കവിയൂർ- നടയ്ക്കൽ റോഡിൽ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. കോട്ടൂർ ചാമയക്കൽ കയറ്റത്തിന് സമീപമാണ് പൊട്ടൽ. വെള്ളം കുത്തിയൊലിച്ച് ടാറിങ് തകർന്ന് കുഴിഞ്ഞു.

വാഹനങ്ങൾ പോകുമ്പോൾ വഴിയോരത്തെ വീടുകളിലേക്ക് വെള്ളം തെറിച്ചുകയറുകയാണ്. ഈ പാതയിൽ മുണ്ടയ്ക്കമണ്ണിന് സമീപത്തും പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങളായി.