പത്തനംതിട്ട : ജില്ലയിൽ ചൊവ്വാഴ്ച 197 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 124 പേർക്ക് സമ്പർക്കത്തിലൂടെയും 46 പേർക്ക് ഉറവിടമറിയാതെയുമാണ് പോസിറ്റീവായത്. തിരുവല്ല നഗരസഭയിൽ മഞ്ഞാടി, കാവുംഭാഗം, ചുമത്ര, പാലിയേക്കര, കുറ്റപ്പുഴ എന്നിവിടങ്ങളിലായി 19 പേർക്കും പുറമറ്റം, വെച്ചൂച്ചിറ പഞ്ചായത്തുകളിൽ പത്തുവീതം പേർക്കും വൈറസ് ബാധിച്ചു. ജില്ലയിൽ ഒരാളുടെ മരണം റിപ്പോർട്ട് ചെയ്തു. പ്രമാടം സ്വദേശി കോട്ടയം മെഡിക്കൽ കോേളജ് ആശുപത്രിയിലാണ് മരിച്ചത്.