ആനന്ദപ്പള്ളി : ഒരു കുടുംബത്തിന്റെ വരുമാന മാർഗം ഇല്ലാതാക്കി വിലസുകയാണ് സാമൂഹ്യവിരുദ്ധർ. ആനന്ദപ്പള്ളി അട്ടകുളം കാർത്തിക ഭവനത്തിൽ പ്രദീപിന്റേയും സഹോദരൻ പ്രദീഷിന്റേയും വാഹനങ്ങളാണ് തകർത്തത്. ദിവസങ്ങൾക്കു മുൻപ് പ്രദീപിന്റെ പെട്ടിഓട്ടോ തകർത്തിരുന്നു.
അടുത്തിടെ വാങ്ങിയ കാറായിരുന്നു സാമൂഹ്യ വിരുദ്ധരുടെ ഇപ്പോഴത്തെ ഇര. ഇത്തരത്തിൽ തുടർച്ചയായി വാഹനങ്ങൾ തകർക്കുന്നതിൽ ആശങ്കയിലാണ് വീട്ടുകാരും നാട്ടുകാരും.
എന്തിന്റെ പേരിലാണ് ഈ അക്രമമെന്ന് മനസ്സിലാകുന്നില്ലെന്ന് പ്രദീപ് പറയുന്നു.
ഇതിന്റെ കാരണക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അടൂർ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് പ്രദീപും പ്രദീഷും.