തിരുവല്ല : നവീകരണം അവസാനഘട്ടത്തിലെത്തിയ കാവുംഭാഗം-ഇടിഞ്ഞില്ലം റോഡിൽ നടപ്പാതകളിൽ തറയോട് പാകുന്ന ജോലികൾ തുടങ്ങി. അഞ്ച് കിലോമീറ്റർ ദൂരം വരുന്ന റോഡിലെ പ്രധാനപ്പെട്ട അഞ്ചിടങ്ങളിലാണ് തറയോട് പാകുന്നത്.
കാവുംഭാഗം കവലയുടെ തുടക്കഭാഗം, അഴിയുടത്തുചിറ, വേങ്ങൽ സ്‌കൂൾ, വേങ്ങൽ പള്ളിപ്പടി, ഇടിഞ്ഞില്ലം കവല എന്നിവിടങ്ങളിലുള്ള 10,000 ചതുരശ്ര അടിയിലാണ് പ്രധാനമായും തറയോട് പാകുന്നത്. റോഡിന്റെ ബാക്കിവരുന്ന മുഴുവൻ ഭാഗങ്ങളിലും ഇരുവശങ്ങളിലായി രണ്ടടി വീതിയിൽ തറയോട് പാകുന്നതിനുള്ള അഡീഷണൽ എസ്റ്റിമേറ്റ് അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. റോഡിന്റെ ഒന്നാംഘട്ട ടാറിങ് പൂർത്തിയായിട്ടുണ്ട്. രണ്ടാംഘട്ട ടാറിങ് അടുത്ത മാസം ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.