പറക്കോട് : മകരഭരണി ഉത്സവത്തിന്റെ ഭാഗമായി പറക്കോട് അവറുവേലിൽ ഭദ്രകാളി ദേവിക്ഷേത്രത്തിൽ കോമരംതുള്ളി. ചുവന്ന പട്ടുടുത്ത് കച്ചമുറുക്കി വാളും ചിലമ്പുമേന്തിയ കോമരങ്ങളിലൂടെ ദേവിയെഴുന്നള്ളിവന്ന് അനുഗ്രഹം ചൊരിയുന്നുവെന്നതാണ് സങ്കൽപ്പം. കൊടുങ്ങല്ലൂരിൽനിന്നെത്തിയവരാണ് കോമരംതുള്ളിയത്.
ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എൻ.ജഗദീശ്വരക്കുറുപ്പ്, അഡ്വ. അടൂർ കൃഷ്ണകുമാർ, പദ്‌മകുമാർ, രാധാകൃഷ്ണക്കുറുപ്പ്, ശശിധരക്കുറുപ്പ്, ഡി.ഗോപൻ കൂട്ടുങ്ങൽ, ഭാനുമതിയമ്മ എന്നിവർ നേതൃത്വം നൽകി.