വൃന്ദാവനം : പന്തളം നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള സി.പി.എം. നീക്കത്തിനെതിരേ കൊറ്റനാട് പഞ്ചായത്തിൽ ബി.ജെ.പി. നടത്തിയ സമരം ജില്ലാ വൈസ് പ്രസിഡന്റ് എം.അയ്യപ്പൻകുട്ടി ഉദ്ഘാടനം ചെയ്തു.

കർഷക മോർച്ച പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി മഹേഷ് വൃന്ദാവനം, പഞ്ചായത്ത് അംഗങ്ങളായ സനൽകുമാർ, രാജേഷ് കുമാർ, ഇന്ദു എം.നായർ, വി.വി.വിജിത, ന്യൂനപക്ഷമോർച്ച പഞ്ചായത്ത് പ്രസിഡന്റ് കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.