തിരുവല്ല : ശ്രീനാരായണഗുരു സമാധി ദിനാചരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി. യോഗം തിരുവല്ല യൂണിയനിലെ വൈദികയോഗം പ്രാർഥനായജ്ഞം നടത്തി. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ അനുഗ്രഹപ്രഭാഷണം നടത്തി. രാജേഷ് മേപ്രാൽ, ബിജു മേത്താനം, അനിൽ ചക്രപാണി, സരസൻ ഓതറ, പ്രസന്നകുമാർ, സന്തോഷ് ഐക്കരപറമ്പിൽ, കെ.എൻ.രവീന്ദ്രൻ, വിശ്വനാഥൻ ഓതറ, ഷിബു തന്ത്രി, സുജിത്ത് ശാന്തി എന്നിവർ പ്രസംഗിച്ചു. സജി ശാന്തി, വിശാൽ ഈശ്വർ ശാന്തി, അനന്ദു ശാന്തി, മണിക്കുട്ടൻ ശാന്തി എന്നിവർ യജ്ഞത്തിൽ പങ്കെടുത്തു.