കോന്നി : ബസ്‌സ്റ്റാൻഡിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന് മുകളിൽ പണിത പ്രിയദർശിനി ടൗൺഹാൾ 24-ന് 10-ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഓൺലൈനായി ഉദ്ഘാടനംചെയ്യും. 2,25,000 രൂപ വകയിരുത്തിയാണ് ടൗൺഹാൾ പൂർത്തിയാക്കിയത്. 500 പേർക്ക് പങ്കെടുക്കാം. ശുചിമുറികൾ, ഗ്രീൻ റൂം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.