റാന്നി : കുളിക്കാനിറങ്ങവെ പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ടയാളെ വെള്ളിയാഴ്ചയും കണ്ടെത്താനായില്ല. മാടമൺ ചൂരപ്ലാക്കൽ ശിവനാണ് വ്യാഴാഴ്ച രാവിലെ മാടമൺ ശ്രീനാരായണ കൺവെൻഷൻ സെന്ററിനരികിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ടത്.
റാന്നി ഐത്തല ഭാഗത്ത് പമ്പാ നദിയിലൂടെ മൃതദേഹം ഒഴുകുന്നതായി പോലീസിൽ വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സും പോലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ശിവനുവേണ്ടി തിരച്ചിൽ നടത്തവെ റബ്ബർ ഡിങ്കി മറിഞ്ഞ് മരിച്ച പത്തനംതിട്ട ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ തിരുവനന്തപുരം എടവാൾ ഒറ്റശേഖരമംഗലം മണലുവിളാകം ശരത്ത്ഭവനിൽ ആർ.ആർ.ശരത്തി(30)ന്റെ മൃതദേഹം സംസ്‌കരിച്ചു.