റാന്നി : പീഡിപ്പിക്കപ്പെട്ട ദളിത് പെൺകുട്ടികൾക്കും കുടുംബങ്ങൾക്കും നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസ് നേതൃത്വത്തിൽ റാന്നിയിൽ ഏകദിന ഉപവാസം നടത്തി. ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു. സി.കെ. സുഗതൻ അധ്യക്ഷത വഹിച്ചു. ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. ലാലു ഉപവാസം അനുഷ്ഠിച്ചു. റിങ്കു ചെറിയാൻ, അഡ്വ. കെ. ജയവർമ്മ, ടി.കെ. സാജു, പന്തളം പ്രതാപൻ, ഏബ്രഹാം മാത്യു പനച്ചിമൂട്ടിൽ, അഹമ്മദ് ഷാ, ബീനാ സജി തുടങ്ങിയവർ പ്രസംഗിച്ചു.