കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ ഗിരിവർഗ കോളനിയിൽ വൈദ്യുതീകരണം പൂർത്തിയാകുന്നു. 6.8 കിലോമീറ്റർ കേബിൾ സ്ഥാപിച്ചാണ് വൈദ്യുതിയെത്തുന്നത്. എം.എൽ.എ.ഫണ്ടിൽനിന്ന് ഒരുകോടി 52 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. 33 കുടുംബങ്ങളാണ് കോളനിയിലുള്ളത്. തെരുവുവിളക്കുകളും ഗാർഹിക കണക്ഷനുകളും നൽകും.