പന്തളം : പന്തളത്തുനിന്ന് പമ്പയിലേക്ക് എല്ലാദിവസവും സർവീസ് നടത്തിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസ് നിർത്തലാക്കാക്കിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി. കെ.എസ്.ആർ.ടി.സി. ബസ്‌ സ്റ്റാൻഡ് ഓഫീസിൽ കൺട്രോളിങ് ഇൻസ്‌പെക്ടറെ ഉപരോധിച്ചു. സർവീസ് പുനരാരംഭിക്കണം എന്നാവശ്യപ്പെട്ടാണ് ബി.ജെ.പി. വെള്ളിയാഴ്ച രാവിലെ ഉപരോധം ഏർപ്പെടുത്തിയത്.

രണ്ടുമണിക്കൂറോളം നീണ്ട ഉപരോധസമരത്തിൽ കെ.എസ്.ആർ.ടി.സി.യിലെ ഉന്നത അധികാരികളുമായി നേതാക്കൾ സംസാരിക്കുകയും സർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തു. ഇതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.

ബി.ജെ.പി. അടൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.ബി.ബിനുകുമാർ ഉദ്ഘാടനം ചെയ്തു. പന്തളം മുനിസിപ്പൽ പ്രസിഡന്റ് രൂപേഷ് അധ്യക്ഷത വഹിച്ചു.

മുനിസിപ്പൽ ജനറൽ സെക്രട്ടറി ഉണ്ണി കുളത്തിനാൽ, സെക്രട്ടറിമാരായ അരുൺകുമാർ, സുമേഷ് കുമാർ, മണ്ഡലം കമ്മിറ്റി അംഗം ഗോപു കുരമ്പാല, രാജീവ് രവീന്ദ്രൻ, ഏരിയാ ജനറൽ സെക്രട്ടറി അനൂപ്, ശ്രീകുമാർ പന്തളം, അനൂപ് കുമാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.