റാന്നി : അങ്ങാടി സർവീസ് സഹകരണബാങ്കിൽ ഓൺലൈൻ പഠനത്തിന് വിദ്യാർഥികൾക്ക് ഫോൺ വാങ്ങുന്നതിനായുള്ള വിദ്യാതരംഗിണി വായ്പാ പദ്ധതിക്ക് തുടക്കമായി. അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, ബാങ്ക് പ്രസിഡന്റ് സാം മാത്യു ചിറയ്ക്കൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് വിവിൻ മാത്യു, ജെസി അലക്‌സ്, ജേക്കബ് മാത്യു, ബി.സുരേഷ്, ഡോ. ജോർജ് തോമസ്, ടി.എസ്.അലക്‌സാണ്ടർ, എം.ആർ.വത്സകുമാർ, ഓമനാ രാജൻ, സുജ സജു, എൻ.സനോജ് എന്നിവർ പങ്കെടുത്തു.