മല്ലപ്പള്ളി : കാർഷികവിളകൾ ന്യായവിലയ്ക്ക് സംഭരിക്കുന്നതിനും വിപണനം നടത്തുന്നതിനും മല്ലപ്പള്ളിയിൽ ഹരിത ഇക്കോ ഷോപ്പ് തുടങ്ങുന്നു. ഉത്പന്നങ്ങൾ ആഴ്ചയിൽ കുറഞ്ഞത് രണ്ട് ദിവസം സ്വീകരിക്കും. അന്ന് തിട്ടപ്പെടുത്തുന്ന വില അടുത്ത ദിവസം നൽകും. സജീവ അംഗങ്ങൾക്ക് ലാഭവീതവും ലഭിക്കും. അംഗമാകുന്നതിനുള്ള അപേക്ഷകൾ കൃഷിഭവനിൽ വിതരണം ചെയ്യുന്നു. കരം രസീത്, ആധാർ, ബാങ്ക് പാസ്‌ബുക്ക് എന്നിവയുടെ പകർപ്പ്, പാട്ടക്കൃഷിയെങ്കിൽ പാട്ടച്ചീട്ട് എന്നിവയും വേണം. അഞ്ഞൂറ് രൂപയാണ് അംഗത്വഫീസ്. കൃഷിഭവന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതിയെന്ന് കൃഷി ഓഫീസർ ജോസഫ് ജോർജ് അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ഇട്ടി ചാക്കോ (പ്രസി.), റിബു എബ്രഹാം (സെക്ര.), ജേക്കബ് പി.എബ്രഹാം (ഖജാ.) എന്നിവരെ താൽക്കാലിക ഭാരവാഹികളായി തിരഞ്ഞെടുത്തു. ഫോൺ: 9995909944, 9496731156, 9446709187.