തിരുവല്ല : സൈക്കിൾയാത്ര ജനകീയമാക്കുക, വാതകങ്ങൾ കാരണമുള്ള പരിസ്ഥിതി ആഘാതം കുറയ്ക്കുക എന്ന സന്ദേശവുമായി പെഡൽ ഫോഴ്‌സ് കൊച്ചി നടത്തിയ സൈക്കിൾയാത്രയ്ക്ക് തിരുവല്ലയിൽ സ്വീകരണം നൽകി.
ജോബി രാജു, അനിൽ തോമസ്, സന്തോഷ് ജോസഫ്, ജി.ഗിരീഷ്, നാരായണ കുമാർ, ഷെല്ലി ജോസഫ് എന്നിവരടങ്ങുന്ന ആറംഗ സംഘമാണ് യാത്രയിൽ പങ്കെടുക്കുന്നത്.
നഗരസഭാ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ, റോജി കാട്ടാശ്ശേരി, ആർ.ജയകുമാർ, ജിജോ ചെറിയാൻ, അജി തമ്പാൻ, സെബാസ്റ്റ്യൻ കാടുവെട്ടൂർ, ബിജു ലങ്കാഗിരി, ശ്രീകുമാർ പിള്ള, എ.ജി. ജയദേവൻ തുടങ്ങിയവർ സ്വീകരിച്ചു.