പത്തനംതിട്ട : സി.എ.ജി.ക്കെതിരേയുള്ള പ്രമേയം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബി.ജെ.പി. ദക്ഷിണ മേഖല ജനറൽ സെക്രട്ടറി ഷാജി നായർ പറഞ്ഞു. കീഴ്‌വഴക്കം ലംഘിച്ച് റിപ്പോർട്ടിലെ വിവരങ്ങൾ ധനമന്ത്രിതന്നെ ചോർത്തിക്കൊടുത്തതും തുടർന്ന് പ്രമേയം കൊണ്ടുവന്നതും ഗുരുതരമായ സ്ഥിതിവിശേഷമാണ്-അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി. കോന്നി നിയോജകമണ്ഡലത്തിലെ പാർട്ടി പ്രവർത്തകരുടെ രണ്ടുദിവസത്തെ പഠനശിബിരം ഇളമണ്ണൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഷാജി നായർ.
നിയോജകമണ്ഡലം പ്രസിഡന്റ് ജി.മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ, മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ.സതികുമാർ, കെ.കെ.ബാബു, പ്രസന്നൻ അമ്പലപ്പാട്ട്, കണ്ണൻ ചിറ്റൂർ, ബിന്ദു പ്രകാശ്, ശാലിനി യശോധരൻ, മജീദ് കുറുമ്പുകര, ആർ.ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.