കോന്നി : റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ കോന്നി താലൂക്ക് സമ്മേളനം ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. സജീവ്കുമാർ സി.കെ. അധ്യക്ഷത വഹിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. എസ്. ഗിരീഷ്‌കുമാർ, പി.എസ്. മനോജ്കുമാർ, സജീന്ദ്രൻ നായർ, ശ്രീരേഖ, സന്തോഷ് ജി.നാഥ് എന്നിവർ പ്രസംഗിച്ചു.