പത്തനംതിട്ട : പമ്പാനദിയിൽ മാടമണിൽ രക്ഷാപ്രവർത്തനത്തിനിടെ റബ്ബർ ഡിങ്കി മറിഞ്ഞു മരിച്ച പത്തനംതിട്ട അഗ്നിരക്ഷാസേനയിലെ ഓഫീസർ ശരത്തിന്റെ ഒന്നാം ചരമവാർഷികാചരണം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. കേരള ഫയർ സർവീസ് അസോസിയേഷനാണ് അനുസ്മരണം നടത്തിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, നഗരസഭാ ചെയർമാൻ സക്കീർ ഹുസൈൻ, ജില്ലാ ഫയർ ഓഫീസർ ഹരികുമാർ, കെ.എഫ്.എസ്.എ. സംസ്ഥാന ഭാരവാഹികളായ ബദറുദ്ദീൻ, പി.സജു, സിജിമോൻ, നൗഷാദ്, സറ്റേഷൻ ഓഫീസർമാരായ ജോസഫ് ജോസഫ്, വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു. അഗതിമന്ദിരത്തിൽ ഭക്ഷണവും നൽകി.