പത്തനംതിട്ട : ജില്ലയിൽ 500 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അടൂർ 17, പന്തളം 24, പത്തനംതിട്ട 19, തിരുവല്ല 28, ആറന്മുള 10, ചെറുകോൽ 14, ഏറത്ത് 12, ഇരവിപേരൂർ 14, കലഞ്ഞൂർ 19, കൊടുമൺ 25, കോയിപ്രം 16, കോന്നി 12, കൊറ്റനാട് 16, കോട്ടാങ്ങൽ 18, കുറ്റൂർ 10, മല്ലപ്പള്ളി 15, മെഴുവേലി 10, പ്രമാടം 33, റാന്നി 12, പഴവങ്ങാടി 10, വടശേരിക്കര 12, വെച്ചൂച്ചിറ 14, എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക്‌ രോഗം ബാധിച്ചത്. വെള്ളിയാഴ്ച 420 പേർ രോഗമുക്തരായി. അഞ്ചുപേർ മരിച്ചു. പന്തളം, കുന്നന്താനം, പ്രമാടം, പള്ളിക്കൽ, റാന്നി സ്വദേശികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.