അടൂർ : മതതീവ്രവാദവുമായി സന്ധിയില്ലാതെ പോരാടുമെന്ന് ബിനോയ് വിശ്വം എം.പി. പറഞ്ഞു. ഇടതുപക്ഷം എല്ലാ മതതീവ്രവാദത്തെയും എതിർത്ത് തോല്പിക്കും. ഇതിനായി യഥാർഥ വിശ്വാസികളുമായി കൈചേർത്ത് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ്.വികസന മുന്നേറ്റ യാത്രയ്ക്ക് അടൂരിൽ നല്കിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയിരുന്നു അദ്ദേഹം. ചിറ്റയം ഗോപകുമാർ എം.എൽ.എ.അധ്യക്ഷനായി. എം.വി.ഗോവിന്ദൻ, കെ.ജെ.തോമസ്, സാബുജോർജ്, തോമസ് ചാഴികാടൻ എം.പി, ആർ.ഉണ്ണികൃഷ്ണ പിള്ള, കെ.പി.ഉദയഭാനു, എ.പി.ജയൻ, ചെങ്ങറ സുരേന്ദ്രൻ, അഡ്വ. കെ.അനന്തഗോപൻ, പി.ബി.ഹർഷകുമാർ, ടി.ഡി.ബൈജു, ഡി.സജി, ഗോപിമോഹൻ ചെറുകര, അഡ്വ. എസ്.മനോജ്, ഏഴംകുളം നൗഷാദ്, ശ്രീനാ ദേവി കുഞ്ഞമ്മ എന്നിവർ പങ്കെടുത്തു.
മതതീവ്രവാദവുമായി സന്ധിയില്ലാതെ പോരാടും- ബിനോയ് വിശ്വം
എൽ.ഡി.എഫ്. വികസനമുന്നേറ്റ ജാഥ അടൂരിലെത്തിയപ്പോൾ എൽ.ഡി.എഫ്. നേതാക്കൾ ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വം സംസാരിക്കുന്നു