പന്തളം : കുടശ്ശനാട് തിരുമണിമംഗലം മഹാദേവർക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി പടിഞ്ഞാറേ പുല്ലാംവഴി ഇല്ലത്ത് ദേവൻ നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിയേറ്റി. ബുധനാഴ്ച 11-ന് ഉത്സവബലി, 26-ന് നൂറും പാലും വിശേഷാൽ പൂജ, 27-ന് 11-ന് ഉത്സവബലി ദർശനം, 6.30-ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, പള്ളിക്കുറുപ്പ്, 28-ന് ഒൻപതിന് ആറാട്ടുബലി, 6.30-ന് ആറാട്ടെഴുന്നള്ളിപ്പ്, 7.30-ന് ആറാട്ട്, 10-ന് വലിയകാണിക്ക, കൊടിയിറക്ക് എന്നിവയുണ്ടാകും.
കുടശ്ശനാട് തിരുമണിമംഗലം ക്ഷേത്രത്തിൽ കൊടിയേറി
കുടശ്ശനാട് തിരുമണിമംഗലം മഹാദേവർക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി പടിഞ്ഞാറേ പുല്ലാംവഴി ഇല്ലത്ത് ദേവൻ നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിയേറ്റുന്നു