കുളനട : ബി.ജെ.പി. കുളനട പഞ്ചായത്ത് കമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിന ആശംസാ കത്തയച്ചു. സൗജന്യ വാക്‌സിനും സൗജന്യ റേഷനും ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ നടപ്പാക്കിയതിന്‌ നന്ദിയും കത്തിൽ അറിയിക്കുന്നുണ്ട്. കുളനട പഞ്ചായത്ത്തല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് അശോകൻ കുളനട നിർവഹിച്ചു. ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.ആർ.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ആർ.ശബരീനാഥ്, പഞ്ചായത്ത് സെക്രട്ടറി ബിജു പരമേശ്വരൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രൻ, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് നാഗേഷ്, ഐ.ടി.സെൽ ഇൻ ചാർജ് അക്ഷയ് എന്നിവർ പങ്കെടുത്തു.

അടൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാംശംസകൾ നേർന്നുകൊണ്ടും സൗജന്യ റേഷൻ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾക്ക് നന്ദി അറിയിച്ചുകൊണ്ടും ബി.ജെ.പി. അടൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ചു. ബി.ജെ.പി. അടൂർ മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് തെങ്ങമം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. മുനിസിപ്പൽ പ്രസിഡന്റ്‌ ആർ.ജിനു അധ്യക്ഷനായി. മണ്ഡലം ട്രഷറർ വേണുഗോപാൽ, അടൂർ ഏരിയാ പ്രസിഡന്റ്‌ ഗോപൻ മിത്രപുരം, സിയാദ്, മധു എന്നിവർ പങ്കെടുത്തു.