പത്തനംതിട്ട : ഐരവൺ എസ്.എൻ.ഡി.പി.ശാഖയിലെ ശ്രീനാരായണ ഗുരുദേവ സമാധിദിനാചരണം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനംചെയ്തു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.കെ.പ്രസന്നകുമാർ, പി.വി.രണേഷ്‌, കെ.എസ്.സുരേശൻ, കെ.ആർ.സലീലനാഥ്, ശാഖാ പ്രസിഡന്റ് എൻ.പ്രഭാകരൻ, ശാഖാ സെക്രട്ടറി ഷീലാ കമലാസനൻ, യൂണിയൻ കമ്മിറ്റി അംഗം എസ്.സന്തോഷ് എന്നിവർ പങ്കെടുത്തു.