തിരുവല്ല : ഇരുവെള്ളിപ്പറ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തുനിന്ന്‌ ഇടമനത്തറ കോളനിയിലേക്കുള്ള റോഡ് ഒലിച്ചുപോയി. മണിമലയാറിന്റെ തീരപ്രദേശമാണിവിടം. വെള്ളപ്പൊക്കത്തിൽ കനത്ത ഒഴുക്കായിരുന്നു ഇവിടെ.

കഴിഞ്ഞദിവസം മുതൽ റോഡിന്റെ ഭാഗം അടർന്നുതുടങ്ങിയിരുന്നു. 30 മീറ്റർ ഭാഗത്ത് ടാറിട്ടതടക്കം റോഡില്ലാത്ത അവസ്ഥയാണ്. സാഹസികമായി നടന്നാണ് നാട്ടുകാർ യാത്ര നടത്തുന്നത്. വാഹനങ്ങൾ പോകില്ല.