കോഴഞ്ചേരി : ആറന്മുള ദേവസ്വം ഗ്രൂപ്പിൽ പേമാരി മൂലം മാറ്റിെവച്ച മതപാഠശാല അധ്യാപക സംഗമവും സർട്ടിഫിക്കറ്റ് വിതരണവും ശനിയാഴ്ച രാവിലെ 10.30-ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടക്കും. തിരുവാഭരണ സ്‌പെഷ്യൽ കമ്മിഷണർ എസ്.അജിത്കുമാർ ഉദ്ഘാടനം ചെയ്യും. ആറന്മുള ദേവസ്വം അസി.കമ്മിഷണർ കെ.സെയിനുരാജ് അധ്യക്ഷത വഹിക്കും. അധ്യാപകരും കുട്ടികളും രാവിലെ പത്തിന് ക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന് മതപാഠശാലാ കോ-ഓർഡിനേറ്റർ വി.കെ.രാജഗോപാൽ അറിയിച്ചു.