തിരുവല്ല : ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് വിജയാശംസ നേർന്ന് തിരുവല്ലയിൽ ഫ്രീ ത്രോ ചലഞ്ച് നടത്തി. ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷൻ, ബാസ്‌കറ്റ് ബോൾ അസോസിയേഷൻ എന്നിവ ചേർന്നാണ് പരിപാടി നടത്തിയത്.

ബാസ്‌കറ്റ് ബോൾ കോർട്ടിൽ നടന്ന പരിപാടി നഗരസഭാധ്യക്ഷ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് പ്രകാശ് ബാബു, ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ഡോ. റെജിനോൾഡ് വർഗീസ്, ബാസ്‌കറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി ലെസ്ലി ഫിലിപ്പ്, കെ.ഒ. ഉമ്മൻ, ജോയി ജോൺ, ജിജി വട്ടശ്ശേരിൽ, മാത്യൂസ് ചാലക്കുഴി, സാജൻ മുക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ ഇടങ്ങളിൽ 5000 ഫ്രീ ത്രോ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഉമ്മൻ കോവൂർ അറിയിച്ചു.