മല്ലപ്പള്ളി : ജില്ലാ ഒളിമ്പിക്സ്‌ അസോസിയേഷൻ, ജില്ലാ വോളിബോൾ അസോസിയേഷൻ എന്നിവചേർന്ന് ഒളിമ്പിക്സിനെ വരവേൽക്കുന്നു. ഇന്ത്യൻ താരങ്ങൾക്ക് ഐക്യദാർഢ്യം അറിയിക്കുന്നു. മല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി, മലയാലപ്പുഴ, മേക്കൊഴൂർ, അങ്ങാടിക്കൽ എന്നിവിടങ്ങളിൽ വോളിബോൾ സ്മാഷ് നടത്തും. വോളിക്ലബ്ബുകൾ വ്യാഴാഴ്ച വൈകീട്ട് ആറിന് തിരിതെളിച്ച് ഐക്യദാർഢ്യം പ്രകടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി അനിൽ എം.കുര്യൻ അറിയിച്ചു.