തിരുവല്ല : ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റൺ പ്രവർത്തകർ നിരണം സെന്റ് മേരീസ് സ്‌കൂൾ, മോഴശ്ശേരി എം.ഡി.എൽ.പി.എസ്. എന്നിവിടങ്ങളിലെ കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി. മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് മാത്യു അധ്യക്ഷത വഹിച്ചു. രാജു പുളിമ്പളളിൽ, ഫാ. ബിബിൻ മാത്യു, വർഗീസ് എം.അലക്‌സ്, പി.ജി.കോശി, ബാബു പുത്തൂപ്പള്ളിൽ, സരസു പി. വർഗീസ്, അബി ഫിലിപ്പ്, ഏലിയാമ്മ ബിനോയ് എന്നിവർ പ്രസംഗിച്ചു.