കോയിപ്രം : ഗൃഹനാഥനെ വീട് കയറി ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറിയന്നൂർ കൗസ്തുഭം വീട്ടിൽ ഗോപിനാഥൻ (65) ആണ് ആക്രമണത്തിന് ഇരയായായത്. പോക്കാവുങ്കൽ വിഷ്ണു (28), കാഞ്ഞിരക്കാട്ട് ഗോപീകൃഷ്ണൻ (മണിക്കുട്ടൻ-28), മുല്ലശേരിയിൽ എം.എ.സുധീപ് (33) എന്നിവരെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു.

രണ്ടുദിവസം മുമ്പാണ് ആക്രമണം നടന്നത്. കല്ല് ഇറക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് ഗൃഹനാഥനെ ആക്രമിച്ചത്. സംഭവദിവസം ഗോപീകൃഷ്ണൻ എന്ന ഗോപിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ബാക്കി മൂന്നുപേരെയാണ് തിങ്കളാഴ്ച രാവിലെ കോയിപ്രം എസ്.ഐ. എസ്.അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.