അയിരൂർ : സ്മൃതികേരം പദ്ധതിയുടെ റാന്നി നിയോജകമണ്ഡലതല ഉദ്ഘാടനം ചെറുകോൽപ്പുഴ വിദ്യാധിരാജ നഗറിൽ തെങ്ങിൻതൈ നട്ട് സുരേഷ് ഗോപി എം.പി. നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈൻ ജി.കുറുപ്പ് അധ്യക്ഷത വഹിച്ചു.

അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ അനുഗ്രഹപ്രഭാഷണം നടത്തി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, വൈസ് പ്രസിഡന്റ് എം.അയ്യപ്പൻകുട്ടി, കർഷകമോർച്ച സംസ്ഥാന ഖജാൻജി ജി.രാജ്കുമാർ, പഞ്ചായത്തംഗം പ്രദീപ് അയിരൂർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സിനു എസ്.പണിക്കർ, വിനോദ് കുമാർ, വൈസ് പ്രസിഡന്റ് സുരേഷ് പെരുമ്പെട്ടി, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അരുൺ നായർ, സെക്രട്ടറി അനീഷ് പി.നായർ എന്നിവർ പ്രസംഗിച്ചു.