പന്തളം : നഗരസഭയിലെ 33-ാം വാർഡിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് പണം നൽകി സുരേഷ് ഗോപി എം.പി. അഞ്ചുലക്ഷം രൂപയുടെ ആദ്യഗഡുവായ രണ്ടരലക്ഷം രൂപയുടെ പ്രതീകാത്മക ചെക്ക് പ്രദേശവാസിയായ ദശമിക്കു കൈമാറി.

കുടിവെള്ള പ്രശ്‌നത്തേക്കുറിച്ചു പ്രദേശവാസിയായ ദശമിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് കണ്ടാണ് സുരേഷ് ഗോപിയുടെ ഇടപെടൽ. മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നാണ് പണം ചെലവഴിക്കുന്നതെന്നും, പെട്ടന്നുപണി പൂർത്തിയാക്കണമെന്നും എം.പി.നിർദേശിച്ചു.

അടുത്ത ജനുവരി 31-നു മുമ്പു പ്രദേശത്തു കുടിവെള്ളമെത്തിക്കണമെന്നും ഇതിനായി പണിക്കാരെ നിർത്തി തച്ചിന് പണിയിപ്പിക്കണമെന്നും നഗരസഭാ അധ്യക്ഷ സുശീലാ സന്തോഷിനോട് നിർദേശിച്ചു.