പത്തനംതിട്ട : എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന താത്കാലിക വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർമാരെ (ഗ്രേഡ്-2) തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ ഈ മാസം 23-ന് രാവിലെ 10-ന് പത്തനംതിട്ട ഗവ. എച്ച്.എസ്.എസ്. ആൻഡ് വി.എച്ച്.എസ്.എസിൽ(തൈക്കാവ് സ്‌കൂൾ) നടത്തും. അറിയിപ്പ് ലഭിച്ച ഉദ്യോഗാർഥികൾ ഹാൾടിക്കറ്റുമായി യഥാസമയം ഹാജരാകണമെന്ന് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്‌ട് ഡയറക്ടർ അറിയിച്ചു. ഫോൺ: 0468 2962686.