തിരുവല്ല : കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. പ്രചാരണത്തിന് രാഹുൽഗാന്ധി നേതൃത്വം നൽകുമെന്ന് എ.ഐ.സി.സി.നിരീക്ഷകൻ ഐവാൻ ഡിസൂസ പറഞ്ഞു. തിരുവല്ല ബ്ലോക്ക് കോൺഗ്രസ് പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയായിരിക്കും ഇപ്പോഴുള്ളതെന്ന് ഐവാൻ ഡിസൂസ കൂട്ടിച്ചേർത്തു.
കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയംഗം പ്രൊഫ. പി.ജെ.കുര്യൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ.ജയകുമാർ അധ്യക്ഷത വഹിച്ചു. സതീഷ് കൊച്ചുപറമ്പിൽ, ആർ.വി.രാജേഷ്, എൻ.ഷൈലാജ്, ബിന്ദു ജയകുമാർ, സതീഷ് ചാത്തങ്കരി, രാജേഷ് ചാത്തങ്കരി, ജേക്കബ് ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.