കോന്നി : മലപ്പുറം ജില്ലയിലെ വഴിക്കടവിൽ നിന്ന് കൊണ്ടുവരുന്ന മണികണ്ഠനെന്ന ആനക്കുട്ടി ബുധനാഴ്ച കോന്നി ആനത്താവളത്തിലെത്തും.

മാർച്ച് 13-ന് വഴിക്കടവ് പുത്തിപ്പാടത്തെ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് ആനക്കുട്ടിയെ കണ്ടെത്തിയത്.

വനപാലകർ അതിനെ ഏറ്റെടുത്തു. മുത്തങ്ങ ആന ക്യാമ്പിൽ നിന്ന് വനപാലകർ ആനക്കുട്ടിയുമായി ചൊവ്വാഴ്ച വൈകീട്ട് കോന്നിയിലേക്ക് തിരിച്ചു. ശീതീകരിച്ച വാഹനത്തിലാണ് കൊണ്ടുവരുന്നത്.

കോന്നി ഇക്കോ ടൂറിസം സെൻററിൽ ഇപ്പോൾ കുട്ടിയാനകളില്ല.