പത്തനംതിട്ട : പള്ളിക്കൽ പഞ്ചായത്തിൽ പുതിയതായി 52 പേർക്കുകൂടി കോവിഡ്ബാധിച്ചു. കഴിഞ്ഞ ഏഴ് ദിവസങ്ങളായി ഇവിടെ പോസിറ്റീവാകുന്നവരുെട എണ്ണം കൂടുന്നുണ്ട്. ഒന്നാം തരംഗത്തിൽ രൂക്ഷമായ വ്യാപനമുണ്ടായ സ്ഥലമാണ് പള്ളിക്കൽ. തെക്കേക്കര പഞ്ചായത്തിലും ഞായറാഴ്ചത്തെ വൈറസ് ബാധിതർ 50 കടന്നു. ശനിയാഴ്ച എട്ട്പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

ചിറ്റാർ 48, ഇലന്തൂർ 33, വള്ളിക്കോട് 44-ഉം രോഗികളുണ്ട്. പന്തളം 27, പത്തനംതിട്ട 38, തിരുവല്ല 31, ആറന്മുള 19, ഏറത്ത് 21, ഏഴംകുളം 26, കടമ്പനാട് 20, കലഞ്ഞൂർ 22, കൊടുമൺ 28, കോയിപ്രം 27, കോന്നി 27, കുന്നന്താനം 23, പെരിങ്ങര 20, പഴവങ്ങാടി 22 ആണ് കൂടുതൽ രോഗികളുള്ള മറ്റ് പ്രദേശങ്ങൾ. മെഴുവേലിയിൽ ആർക്കും പുതിയതായി സ്ഥിരീകരിച്ചില്ല. കടപ്ര, തോട്ടപ്പുഴശ്ശേരി, കോന്നി, അങ്ങാടി സ്വദേശികളാണ് മരിച്ചത്.