അടൂർ : ജീവാമൃതം 2021 കുടിവെള്ള അദാലത്തിനായി മുൻപ് നിശ്ചയിച്ചിരുന്ന തീയതികൾ പുതുക്കി നിശ്ചയിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണിത്.
ജനുവരി 25-ന് രാവിലെ 10.30-ന് പന്തളം തെക്കേക്കര പഞ്ചായത്ത്, 11.30-ന് ഏറത്ത് പഞ്ചായത്ത്, മൂന്നിന് കടമ്പനാട് പഞ്ചായത്ത്. 27-ന് 10.30-ന് ഏഴംകുളം പഞ്ചായത്ത്, 11.30-ന് പന്തളം നഗരസഭ, 2.30-ന് അടൂർ നഗരസഭ. 28-ന് 10.30-ന് പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത്. ജനപ്രതിനിധികൾ, വാട്ടർ അതോറിറ്റി, ഗ്രൗണ്ട് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ. അറിയിച്ചു.