പന്തളം : മഹാകവി അക്കിത്തത്തിനോട് സർക്കാർ അനാദരവ് കാട്ടിയതായി ശാന്തിക്ഷേമ യൂണിയൻ.
കവിയുടെ നിത്യസ്മരണ നിലനിർത്താൻ സ്മാരകം പണിയാനുള്ള പണം ബജറ്റിൽ കൊള്ളിക്കാത്തത് അദ്ദേഹത്തോട് കാട്ടിയ അനാദരവാണെന്ന് അഖില കേരള ശാന്തിക്ഷേമ യൂണിയൻ പ്രസിഡന്റ് ഹരികുമാർ നമ്പൂതിരി, ജനറൽ സെക്രട്ടറി എ.എസ്.കൃഷ്ണൻ നമ്പൂതിരി, ഓർഗനൈസിങ് സെക്രട്ടറി മണികുട്ടൻ നമ്പൂതിരി എന്നിവർ പറഞ്ഞു.