അടൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി വീണാ ജോർജിന്റെ വിജയത്തിനായി എസ്.എഫ്.ഐ.യുടെ വിദ്യാർഥിനി സ്‌ക്വാഡുകൾ രംഗത്തിറങ്ങി.

അടൂർ നിയോജകമണ്ഡലത്തിലെ വിവിധഭാഗങ്ങളിൽ അവർ പ്രചാരണം നടത്തി. അടൂർ ബസ്‌സ്റ്റാന്റിൽനിന്നും ആരംഭിച്ച പരിപാടിയിൽ വിവിധ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾ പങ്കാളികളായി.

വൈഷ്ണവി സൈലേഷ്, ലക്ഷ്മി, അക്ഷയ, മേധ, നന്ദന, അനീഷ്, ഷംന എന്നിവർ നേതൃത്വം നല്കി. വീണാ ജോർജിന് വോട്ടഭ്യർഥിച്ച് കലാഭവൻ മണിയുടെ സഹോദരനും കലാകാരനുമായ ആർ.എൽ.വി.രാമകൃഷ്ണനും നാടൻ പാട്ടുകളുമായി തുമ്പമൺ മുട്ടം കോളനി, പെരിങ്ങനാട്, തെങ്ങമം ചക്കൻചിറ എന്നിവടങ്ങളിൽ പര്യടനം നടത്തി.

Content Highlights: 2019 Loksabha Elections Veena George