തിരുവല്ല : പായിപ്പാട് റോട്ടറി ക്ലബ്ബിന്റെ രോഗപ്രതിരോധ ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം 19-ന് 6.45-ന് തിരുവല്ല അശോക് ഹോട്ടലിൽ നടക്കും. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മോഹനൻ യോഗം ഉദ്ഘാടനം ചെയ്യും.

ക്ലബ്ബ് പ്രസിഡന്റ് വി.കെ.മുഹമ്മദാലി അധ്യക്ഷത വഹിക്കും.