ഇലവുംതിട്ട : ‘മെഴുവേലി 2025’ പദ്ധതിയുടെ ഭാഗമായി ഗ്രാമപ്പഞ്ചായത്തും ഒരുമയും ചേർന്ന് നീർച്ചാൽ സംരക്ഷണ നിരീക്ഷണയാത്ര നടത്തി. പഞ്ചായത്തിൽ നീർത്തട സംരക്ഷണത്തിനുള്ള മാർഗങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പഠനസംഘം യാത്ര നടത്തിയത്. നെടിയകാല-കുളക്കട-മുക്കുഴി-മൂന്നുതെങ്ങ് പ്രദേശങ്ങളിലൂടെ ഒഴുകുന്ന തോട്ടിലൂടെയാണ് പഠനസംഘം സഞ്ചരിച്ചത്.

നീർത്തടാധിഷ്ഠിത പദ്ധതിക്ക് ജലലഭ്യത ഉറപ്പുവരുത്താനുള്ള മാർഗങ്ങളാണ് പഠനസമിതി ആദ്യഘട്ടത്തിൽ വിലയിരുത്തുക.

അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ അധ്യക്ഷത വഹിച്ചു. ഒരുമ രക്ഷാധികാരി മുൻ എം.എൽ.എ. കെ.സി.രാജഗോപാലൻ, ജില്ലാപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ, ഐ.ആർ.ടി.സി. റിട്ട. സയന്റിസ്റ്റ് ഡോ. അജയകുമാർ വർമ, ലാൻഡ് യൂസ്‌ ബോർഡ് ഡയറക്ടർ നിസാമുദ്ദീൻ, ജില്ലാ മണ്ണ് സംരക്ഷണ വിഭാഗം മേധാവി അരുൺ കുമാർ, ഫിഷറീസ് വകുപ്പ് മേധാവി ശ്രീകുമാർ, കൃഷി ഓഫീസർ താരാ മോഹൻ, മൈനർ ഇറിഗേഷൻ വകുപ്പ് ഓവർസീയർ പ്രസാദ്, സാമൂഹിക പ്രവർത്തകരായ ബീനാ ഗോവിന്ദ്, അജിത്ത്, എസ്.സജിത് എന്നിവർ പങ്കെടുത്തു.