പുല്ലാട് : തിരുവല്ല-കുമ്പഴ സംസ്ഥാനപാതയിലെ മുട്ടുമൺ ആൽത്തറ ജങ്‌ഷനിൽ വെള്ളക്കെട്ട്. റോഡിന്റെ തെക്കുഭാഗത്ത് ഓട നിർമിച്ചിട്ടുണ്ടങ്കിലും നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. ഇതിനകത്ത് പുല്ലുകൾ വളർന്നുനിൽക്കുന്നതും ചെളി അടിഞ്ഞുകൂടിയതുംകാരണമാണ് നീരൊഴുക്ക് തടസ്സപ്പെട്ടത്. മഴക്കാലത്ത് ഓടയിൽ വെള്ളംനിറഞ്ഞ് റോഡിലേക്ക് പരന്നൊഴുകിക്കിടക്കുകയാണ്. വെള്ളം കെട്ടിക്കിടന്ന് റോഡിൽ ചെറിയ കുഴികൾ രൂപപ്പെട്ടുതുടങ്ങി. ഓടകളിലെ നീരൊഴുക്ക് സാധ്യമാക്കാനുള്ള നടപടി എത്രയുംവേഗം ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.